ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും നിയന്ത്രണം; ചൈനയെ വീണ്ടും ഒഴിവാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്ന് ചൈനീസ് ബന്ധമുള്ള കമ്പനികളെ ഇന്ത്യ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച മുതല്‍ ചൈനയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

ഇതോടെ ചൈനീസ് എണ്ണവ്യാപാരസ്ഥാപനങ്ങളായ സിഎന്‍ഒഒസി ലിമിറ്റഡ്, യൂണിപെക്, പെട്രോചൈന തുടങ്ങിയ കമ്പനികള്‍ക്ക് ഇറക്കുമതി ടെണ്ടര്‍ അയക്കുന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചു. ടെണ്ടറില്‍ ഏര്‍പ്പെടണമെങ്കില്‍ ഫെഡറല്‍ കൊമേഴ്സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നാണ് പുതിയ നിബന്ധന.

Content Highlight: Controls on crude oil imports; India excludes China again