അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ദിലീപിന്റെ പരാതിയില്‍ പത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ചൂണ്ടികാട്ടിയാണ് നടന്‍ പരാതി നല്‍കിയത്. ദിലീപ് നല്‍കിയ പരാതിയില്‍ പത്ത് മാധ്യമ സ്ഥാനപങ്ങള്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളായ ഭാമ, സിദ്ധിഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്‍ മുകേഷിനെ വിസ്തരിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ചോദ്യം ചെയ്യല്‍.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായി മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു.

Content Highlight: Dileep filed defamation case against 10 Medias