വിവാദ കാർഷിക ബിൽ പ്രതിഷേധം; എട്ട് എംപിമാർക്ക് സസ്പെൻഷൻ

8 MPs suspended from Rajya Sabha for a week after chaos over 2 farm bills

രാജ്യസഭയിൽ വിവാദ കാർഷിക ബിൽ ചർച്ചക്കിടെ പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്പെൻഷൻ. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ് എംഎൽഎമാരെ ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്തത്. രാജ്യസഭ ഉപാധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ് , എളമരം കരീം ഉൾപെടെയുള്ള എട്ട് എംപിമാകരെയാണ് ഒരാഴ്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയത്.

സഭയുടെ പവിത്രത നഷ്ടപെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് സഭയിലുണ്ടായതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.

Content Highlights; 8 MPs suspended from Rajya Sabha for a week after chaos over 2 farm bills