തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി സിബിഐ അന്വേഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഏകപക്ഷീയമായെടുത്ത നടപടിയെ ചോദ്യം ചെയ്യാനാകുമെന്ന നിയമോപദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ പോകാനാണ് മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനാണ് ധാരണ. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കാനുദ്ധേശിച്ചിരിക്കുന്നത്.
ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടെന്നിരിക്കെയാണ് സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളും സിബിഐയ്ക്ക് പൊതു അനുമതി മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ സംസ്ഥാനത്തിന് കഴിയുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
Content Highlight: Life Mission Project: Government in High Court questioning CBI probe