റഷ്യ വികസിപ്പിച്ച സ്ഫുടിനിക് വി വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

Trials of Sputnik V likely to resume in India, Pfizer says the US could have the vaccine by November

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുടിനിക് വി വാക്സിൻ്റെ പരീക്ഷണമാണ് ആരംഭിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബോറട്ടറിയുടെ കീഴിലായിരിക്കും പരീക്ഷണം പുനരാരംഭിക്കുന്നത്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ട ഫലം കണ്ടിട്ട് മാത്രമെ വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകുകയുള്ളു.

വാക്സിൻ്റെ യുഎസ് ഓതറെെസേഷന് വേണ്ടി അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മരുന്ന് നിർമ്മാതാക്കളായ ഫെെസർ. ഇതോടെ ഫെെസറിൻ്റെ വാക്സിൻ നവംബറോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് സൂചന. ലോകത്തെമ്പാടുമായി 150 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇതിൽ 10 പേർ മൂന്നം ഘട്ട പരീക്ഷണത്തിന് വിധേയമായവരാണ്. ഫെെസർ വാക്സിൻ, ഓക്സ്ഫോർഡ്, ആസ്ട്രാസെനെക്ക കൊറോണ വെെറസ് വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ, ചെെനയുടെ സിനോവാക് വാക്സിൻ, മോഡേണ കൊവിഡ് വാക്സിൻ തുടങ്ങിയവയാണ് നിലവിൽ പരീക്ഷണത്തിലുള്ളത്. 

content highlights: Trials of Sputnik V likely to resume in India, Pfizer says the US could have the vaccine by November