നടൻ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിങ് ഇതിഹാസം മുത്തയ്യ മുരളീധരൻ്റെ ബയോപിക്കിൽ നിന്ന് പിൻമാറിയതിന് പിന്നാലെയും നടനെതിരെ സെെബർ ആക്രമണം തുടരുകയാണ്. ഇതിനെ തുടർന്നാണ് വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ചിലർ രംഗത്തുവന്നത്. റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ഭീഷണി വന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.
கருத்து வேறுபாடை தெரிவிக்கும் ஒரு தமிழ் மகன். அதான் சமுதாயத்தில் இருக்கும் பாலியல் குற்றவாளிங்களுக்கு support a நிக்கிறாங்க இந்த ஊர்ல. @chennaipolice_ @DCP_Adyar
Is nobody in this system going to change this?
A man who can say in public about raping a child is a criminal. pic.twitter.com/ABL5t2GNUg
— Chinmayi Sripaada (@Chinmayi) October 19, 2020
പിന്നാലെ അക്കൌണ്ട് യൂസറെ കണ്ടെത്തണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സെന്തിൽ കുമാർ, ചിന്മയി തുടങ്ങി നിരവധി പേർ രംഗത്തെത്തി. മുരളീധരൻ്റെ ജീവചരിത്ര സിനിമയിൽ സേതുപതി നായകനായി എത്തുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് ചിത്രത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച് മുത്തയ്യ മുരളീധരൻ തന്നെ രംഗത്ത് വന്നിരുന്നു. തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയിൽ നിർമിക്കുന്നത് എന്നാണ് സിനിമയ്ക്കെതിരെ ഉയർന്നിരുന്ന വിമർശനം.
content highlights: Vijay Sethupathi’s daughter gets rape threat over Muttiah Muralitharan biopic