കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് നടി ഹൈക്കോടതിയിൽ

The actress has moved the high court seeking transfer of the trial to another court

നടിയെ അക്രമിച്ച കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടിയുടെ ഹർജി. പ്രതി ഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. മൊഴി രേഖപെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

കേസിൽ നടൻ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികൾ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപെട്ടിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനായി ട്രാൻസ്ഫർ പെറ്റീഷൻ ഫയൽ ചെയ്യുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചുവെന്നും ഇത് വേദനാജനകമാണെന്നും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രതികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതു കൊണ്ടു തന്നെ പ്രതിയുടെ ജാമ്യം റദ്ധാക്കണമെന്നും പ്രസിക്യൂഷൻ ആവശ്യപെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Content Highlights; The actress has moved the high court seeking transfer of the trial to another court