കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷൺ; രാമരാജ്യം vs യമരാജ്യം

Prashant Bhushan on public affairs index

മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്സ് പട്ടിക പുറത്തുവന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശിനെ പരിഹസിച്ചും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. രാമരാജ്യം vs യമരാജ്യം എന്നായിരുന്നു പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. പബ്ലിക് അഫയേഴ്സ് സെൻ്റർ തയ്യാറാക്കിയ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തും ഉത്തർപ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൻ്റെ പ്രതികരണം.

‘കേരളത്തിൽ മികച്ച ഭരണം, ഉത്തർപ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നാണ് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത്.

ഐ.എസ്.ആർ.ഒ മുൻ മേധാവി ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെൻ്റർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കിയത്. തമിഴ്നാടാണ് തൊട്ടുപിറകിൽ. ഏറ്റവും മോശം ഭരണം കാഴ്ച വെച്ച സംസ്ഥാനം ഉത്തർപ്രദേശ് ആണ്. മികച്ച ഭരണം കാഴ്ചവെച്ച ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 

content highlights: Prashant Bhushan on public affairs index