നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ നീട്ടി

actress attack case; high court extend stay on trial

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഈ മാസം പതിരനാറുവരെ നീട്ടി. കൊവിഡ് ബാധയെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് അടച്ചിട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. കോടതി മാറ്റണമെന്നാവശ്യപെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതു കൊണ്ട് തന്നെ കേസുമായി ബന്ധപെട്ട രേഖകൾ അണുവിമുക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപെട്ടത്.

കേസിൽ വിചാരണ കോടതി മാറ്റണമെന്ന നടിയുടെ ഹർജി വെള്ളിയാഴ്ച വരെ നിർത്തി വെക്കാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നീട്ടി വെക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.

Content Highlights; actress attack case; high court extend stay on trial