കോതമംഗലം പള്ളി കേസിൽ എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. എറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നാണ് കോടതി വിമർശിച്ചത്. പള്ളി കൊവിഡ് സെന്ററാക്കി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാനാണൊ എന്ന് സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കളക്ടർ കോടതിയെ കബളിപ്പിക്കുകയാണെന്നും കളക്ടറുടെ വിശ്വാസ്യത നഷ്ടമായി എന്നും കോടതി പറഞ്ഞു. അഭിഭാഷക കമ്മീഷനെ നിയോഗിക്കമെന്ന സർക്കാർ ശുപാർശ കോടതി തള്ളി. അതേ സമയം പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കുന്നു എങ്കിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നോ നാളെയോ കേസിൽ വിധി പറയുമെന്നും കോടതി അറിയിച്ചു.
Content Highlights; high court against Ernakulam collector on kothamangalam church case