പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ടെന്നതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

Prashant Bhushan says he is gratified to know there are still some CMs will listen to Public opinion

കേരള പൊലീസ് നിയമഭേദഗതി പിൻവലിക്കുന്നെന്ന സർക്കാർ തീരുമാനത്തെ പ്രശംസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉണ്ടെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. നിയമഭേദഗതിക്കെതിരെ അതിശക്തമായി വിമർശനമുന്നയിച്ച് രംഗത്തുവന്ന ആളാണ് പ്രശാന്ത് ഭൂഷൺ.

പിണറായി വിജയൻ, ഇത് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പൊതുജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാർ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി എതിരഭിപ്രായത്തെ നിശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ഐ.ടി നിയമത്തിലെ സമാനമായ സെഷൻ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

content highlights: Prashant Bhushan says he is gratified to know there are still some CMs will listen to Public opinion