മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക് സാമൂഹ്യ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തരുതെന്ന് രഹ്ന ഫാത്തിമയോട് കോടതി പറഞ്ഞു. കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി ഒരവസരം കൂടി നൽകുകയാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.
2 കേസിൽ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൻ ഹാജരാകണമെന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.
content highlights: Kerala HC bans activist Rehana Fathima from airing opinions