അഭയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഉടൻ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലകുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർപ്പാ്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികൾ അവശ്യപെടും.
28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലകുറ്റമടക്കമുള്ള മകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപെടുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലകുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യുന്നതിനാണ് പ്രതികളുടെ തീരുമാനം.
കൂടാതെ അടയ്ക്കാ രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ഉന്നയിക്കും. കൊലക്കുറ്റത്തിൽ പ്രതികൾക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപെടും. ക്രിസ്തുമസ് അവധിക്ക് ശേഷം ജനുവരി നാലിന് ഹൈക്കടതി തുറക്കുമ്പോൾ തന്ന അപ്പീൽ നൽകാനാണ് തീരുമാനം. അപ്പീൽ ഹർജിയിൽ കോടതി തീർപ്പുണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് സ്റഅറേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപെടാനാണ് നീക്കം.
Content Highlights; Abhaya case; father Thomas Kottur and sister Sephy to file an appeal in the high court