കൊവിഷീൽഡിന് ഉടൻ അനുമതി നൽകിയേക്കും; തൃപ്തികരമെന്ന് വിലയിരുത്തൽ

Covisheild vaccine likely to get approval in India

രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് പ്രതിരോഘ മരുന്നായ കൊവിഷീൽഡിന് ഉടൻ അംഗീകാരം നൽകും. പുതു വർഷത്തിന് മുൻപ് അനുമതിക്ക് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമെന്നാണ് വിലയിരുത്തൽ. അതേ സമയം രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര അനുമതി നൽകാനിരിക്കെ നാല് സംസ്ഥാനങ്ങളിൽ ഇന്ന് കൊവിഡ് കുത്തിവെയ്പ്പിന്റെ ഡ്രൈ റൺ നടത്തും.

പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടത്തുക. ഓരോ സംസ്ഥാനത്തെ അഞ്ച് വ്യത്യസ്ത കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തിൽ പരിശോധനക്ക് വിധേയമാകും. കുത്തിവെയ്പ്പിനെ തുടർന്ന് എന്തെങഅകിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവയും ഡ്രൈ റണിൽ നിരീക്ഷിക്കപെടും.

Content Highlights; Covisheild vaccine likely to get approval in India