മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘തീർപ്പ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപി ആദ്യമായി നിർമ്മാണ മേഖലയിലേക്ക് ചുവടു വെക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നിർമ്മാണ പങ്കാളികളായി രതീഷ് അമ്പാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്.
‘വിധി തീർപ്പിലും പക തീർപ്പിലും ഒരു പോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’ എന്ന വാചകത്തോടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. സൈജു കുറുപ്പ്, ഇഷ തൽവാർ, വിജയ് ബാബു ഹന്ന, റെജി കോശി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫ്രൈഡേ പിലിം ഹൌസിന്റെയും സെല്ലുലോയ്ഡ് മാർഗിന്റേയും ബാനറുകളിലാണ് നിർമ്മാണം.
Content Highlights; Prithviraj, Indrajith’s new movie Theerppu
 
                
 
		






