കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് സ്റ്റേ

HC stays appointments at Calicut University

കാലിക്കറ്റ് സർവകലാശാലയിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം ഹെെക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് താൽക്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. സർവകലാശാലയിലെ അധ്യാപക നിയമനം നേരത്തെ പിഎസ്സിക്ക് വിട്ടിരുന്നു. എന്നാൽ യോഗ്യതയില്ലാത്ത താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഡിസംബർ 30ന് കാലിക്കറ്റ് സർവകലാശാല ഉത്തരവ് ഇറക്കിയിരുന്നു. 

പത്തുവർഷം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഈ തീരുമാനമാണ് ഹെെക്കോടതി സ്റ്റേ ചെയ്തത്. ചട്ടങ്ങൾ പാലിക്കാതെയാണ് സിൻഡിക്കേറ്റിൻ്റെ തീരുമാനമെന്നാണ് ഹർജിക്കാരൻ്റെ വാദം. ജസ്റ്റിസ് എ.എം ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. സിൻഡിക്കേറ്റ് നടപടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്ക് വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

content highlights: HC stays appointments at Calicut University