രാജ്യത്ത് വാക്സിനുകൾ രണ്ടു ദിവസത്തിനുള്ളിൽ എത്തും; വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ

covid vaccination 

രാജ്യത്ത് കൊവിഡ് വാക്സിനുകൾ രണ്ടുദിവസത്തിനുള്ളിൽ എത്തും. വാക്സിനുകൾ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങൾ സർക്കാർ അനുവദിച്ചു. വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്സിനുകൾ പുണെയിൽ നിന്നായിരിക്കും എത്തുക. കിഴക്കൻ മേഖലയിൽ കൊൽക്കത്തയിലാകും പ്രധാന വിതരണ കേന്ദ്രം. ചെന്നെെയും ഹെെദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങൾ. ഉത്തരേന്ത്യയിൽ ഡൽഹിയും കർണാലും മിനി ഹബ്ബുകളാക്കുമെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

നാളെ രാജ്യവ്യാപകമായി കൊവിഡ് വാക്സിൻ ഡ്രെെ റൺ നടത്തും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന അധികാരികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നടത്തിയ ഡ്രെെ റണ്ണിൻ്റെ പ്രതികരണങ്ങൾ അടിസ്ഥാനപ്പെടുത്തി പുരോഗതികൾ വരുത്തിയായിരിക്കും നാളെ 33 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡ്രെെ റൺ നടത്തുകയെന്ന് ഹർഷ വർധൻ അറിയിച്ചു.

content highlights: India moves closer to the rollout of COVID-19 vaccination; transportation of vaccine to begin today or tomorrow