കെവിൻ വധക്കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നവെന്ന് പരാതി

കെവിൻ കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നുവെന്ന് പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിന്റെ പിതാവാണ് പരാതി നൽകിയത്. പ്രതിക്കായി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഇക്കാര്യമുള്ളത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ജയിലിൽ വെച്ച് ടിറ്റോ ജെറോ ക്രൂരമായി മർദിക്കപെട്ടതായി കരുതുന്നതായി ഹർജിയിൽ പറയുന്നുണ്ട്.

അവശ നിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ സെല്ലിലടച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹർജി പരിഹഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ജില്ലാ ദഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തണമെന്ന് കോടതി നിർദേശിച്ചു.

ജയിൽ ഐജി നാല് മണിക്ക് മുൻപായി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്നും കോടതി പരാമർശിച്ചു. കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ജയിലിനുള്ളിൽ പോലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights; high court asks report on Kevin murder case accuse attacked in jail