കുതിരാൻ ടണൽ തുറക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു ടണലെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപെട്ട് ചീഫ് വിപ്പ് കെ രാജൻ ആണ് ഹൈക്കോടിതിയെ സമീപിച്ചത്. ദേശീയ പാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കോടതി മേൽ നോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പണി പൂർത്തീകരിക്കാൻ കോടതി മേൽ നോട്ടത്തിൽ റിസീവറെ നിയമക്കണമെന്നും കെ രാജൻ ആവശ്യപെട്ടു.
കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റിപ്പോർട്ട് തേടണമെന്നും കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹർജിയിൽ വ്യക്തമാക്കി. ഹർജിയിൽ ജസ്റ്റിസ് പി വി ആശ ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം തേടി.
Content Highlights; a petition in the high court seeking to open Kuthiran tunnel