അഭയക്കേസ്: ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 sister Abhaya murder case – Judgment today

കൊച്ചി: സി. അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട ജീവപര്യന്തമായിരുന്നു കോട്ടൂരിന് കോടതി വിധിച്ചത്. ഈ വിധി നീതി പൂര്‍വ്വമല്ലെന്ന് ആരോപിച്ചാണ് കോട്ടൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വ്വമല്ലെന്നായിരുന്നു പ്രതിഭാഗം വാദം. കേസിലെ 49-ാം സാക്ഷിയായ അടക്കാ രാജുവിന്റെ മൊവി വിശ്വനീയമല്ലെന്നും ഹര്‍ജിയില്‍ കോട്ടൂര്‍ പറയുന്നു. അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലകുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപെടുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലകുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനായിരുന്നു പ്രതികളുടെ തീരുമാനം. വിധി പ്രസ്താവിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ അപ്പീല്‍ ഹര്‍ജിയുമായി സി. സെഫിയും ഫാ. തോമസ് കോട്ടൂരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content Highlight: High court hear Fr. Thomas Kottoor’s appeal on Abhaya Case today