പണിമുടക്കിയവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കേന്ദ്ര സർക്കാർ നയങ്ങൾക്കതിരായ ദേശീയ പണി മുടക്കിൽ ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ധാക്കി. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്ര നയങ്ങൾക്കെതിരെ പണിമുടക്ക് നടന്നത്.

സമര ദിനങ്ങൾ ശമ്പളമുള്ള അവധിയാക്കിയാണ് സർക്കാർ ഉത്തരവ് പുറപെടുവിച്ചത്. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചു കൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ധാക്കി.

ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായ ബാലഗോപാൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് ജനുവരി 8, 9 ദിവസങ്ങളിൽ അഖിലേന്ത്യാ പണിമുടക്ക് നടത്തിയത്.

Content Highlights; those who do not work on strike day are not paid high court quashed he government order