പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച യോഗ ഗുരു രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്

actor sidharth mocks baba ramdev

പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച യോഗ ഗുരു രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. രാംദേവിന്റെ 2014ലെയും 2021ലെയും വീഡിയോ പങ്കുവെച്ചാണ് സിദ്ധാര്‍ഥിന്‍റെ പ്രതികരണം. പെട്രോളിന് വില കൂടാന്‍ കാരണം അഴിമതിയാണെന്നായിരുന്നു 2014ല്‍ രാംദേവ് പറഞ്ഞത്. 2021 ആയപ്പോള്‍ അഭിപ്രായം മാറി. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇന്ധന വില വര്‍ധന എന്നാണ് രാംദേവിന്‍റെ ഇപ്പോഴത്തെ അഭിപ്രായം.

രണ്ട് വീഡിയോകളും പങ്കുവെച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തതിങ്ങനെ- ‘ബാബാ റോങ് ദേവ്, വെരി റോങ് ഡാ ഡേയ്’. കഴിഞ്ഞ ദിവസം രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന അവകാശവാദത്തിനെതിരെയും സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. രാംദേവിന്‍റെ പരസ്യ ബോര്‍ഡില്‍ പറയുന്നത് കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്നാണ്. രാംദേവിന്റെ അടുത്തിരിക്കുന്നത് രാജ്യത്തിന്‍റെ ആരോഗ്യമന്ത്രിയാണ്. മുന്നിലിരിക്കുന്ന മനുഷ്യര്‍ നമ്മളാണ്. ഇന്ത്യയുടെ മണ്ടന്മാര്‍ എന്നായിരുന്നു സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്.

Content Highlights; actor sidharth mocks baba ramdev