കൊറോണ അണുബാധയുണ്ടായ ആഡംബര കപ്പൽ ഡയ്മണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് 2000 ഐഫോണുകൾ ജപ്പാൻ സൗജന്യമായി നൽകി. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിൻറേയും വാർത്താ വിനിമയ മന്ത്രാലയത്തിൻറേയും സഹകരണത്തോടെയാണ് എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും ഫോണുകൾ വിതരണം ചെയ്തത്.
മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ലെെൻ ആപ്ലിക്കേഷനുമായാണ് ഫോണുകൾ നൽകിയിരിക്കുന്നത്. ഈ ആപ്പ് വഴി മരുന്നുകൾ ആവശ്യപ്പെടാനും ഡോക്ടറുമായുള്ള കൂടികാഴ്ച ബുക്ക് ചെയ്യാനും മനഃശാസ്ത്രജ്ഞരുമായി പ്രശ്നങ്ങൾ പങ്കിടാനും മെഡിക്കൽ പ്രൊഫഷണലുകളുമായി നേരിട്ട് സംസാരിക്കാനും സാധിക്കും. കൂടാതെ വെെദ്യ സഹായത്തിനായി എങ്ങനെയാണ് ലെെൻ ആപ്പ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മാനുവൽ കൂടി ഇതിനൊടോപ്പം അയച്ചിട്ടുണ്ട്.
ജപ്പാന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള ഫോണുകൾക്ക് ലൈൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കും ക്രൂവിനും ഐഫോണുകൾ കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ
content highlights: Japanese govt gave 2,000 iPhones to passengers on Coronavirus-hit cruise