പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. ആലപ്പുഴ സ്വദേശിയായ സത്യരാജിൻ്റെ മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തത്. ഏറെ നേരം നിണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി സമീപത്തുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ കരിങ്ങാംതുരുത്തിയിലുള്ള അദ്ധേഹത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപെട്ടത്.
ഇദ്ധേഹത്തിന് പനിയുള്ളതായും കൊറോണ രോഗലക്ഷണമാണെന്ന സംശയവും നാട്ടുകാർക്കിടയിൽ ഉയർന്നു വന്നിരുന്നു. ഇതോടെ നാട്ടുകാരാരും രണ്ട് ദിവസത്തേക്ക് വീടിന് സമീപത്തേക്ക് വന്നിരുന്നില്ല. വിവരമറിഞ്ഞതിനെ തുടർന്ന് ഇന്നലെ പോലീസ് വീട്ടിലെത്തി മൃതദേഹം നീക്കം ചെയ്യുകയായിരുന്നു. മെഡിക്കൽ സംഘം രക്തം പരിശോധനയ്ക്കായി ശേഖരിച്ചു. പക്ഷേ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കളാരും തയ്യാറാകാത്തതിനെ തുടർന്ന് പൊതുശമ്ശാനത്തിൽ സംസ്കരിക്കുകയായിരുന്നു.
Content Highlights; Relatives without taking the dead body with the fear of corona