കൊവിഡ് 19 മായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കേരള പൊലീസിൻ്റ ഒഫീഷ്യൽ പേജിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസിൻ്റ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഏപ്രിൽ ഫൂൾ – വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
content highlights: Strict action to be taken if April Fool posts regarding covid 19 says kerala police