പൊതുവിടങ്ങൾ മെയ് 15 വരെ അടച്ചിടണം; നിർദ്ദേശവുമായി കേന്ദ്ര മന്ത്രിസഭാ സമിതി

Group Of Ministers Suggests Lockdown Extension For Schools, Colleges

ലോക്ഡൗൺ അവസാനിച്ചാലും പൊതുവിടങ്ങൾ മെയ്15 വരെ അടച്ചിടണമെന്ന നിർദ്ദേശവുമായി കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ട്. ഒരു സംഘം മന്ത്രിമാർ ചൊവ്വാഴ്ച നൽകിയ ശുപാർശയിൽ മതപരമായ ചടങ്ങുകൾക്കായി ഒത്തുകൂടുന്നതും നാലാഴ്ചത്തേക്ക് റദ്ദാക്കണമെന്ന് നിർദ്ദേശിച്ചു. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അവസാനം വരെ അടച്ചിടണമെന്നാണ് കേന്ദ്ര സമിതി ആലോചിക്കുന്നത്. 

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ സർക്കാർ കൃത്യമായ തീരുമാനം പറയാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ നിർദ്ദേശം. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്‍റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറൻസിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. കേന്ദ്ര നിലപാടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ പിൻവലിക്കുകയെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സംസ്ഥാനത്തിന് അധികാരം ഉണ്ട്. മൂന്നുഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

content highlights: Group Of Ministers Suggests Lockdown Extension For Schools, Colleges