വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്ത് നിന്നും തിരിച്ചു വരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണ് സൗജന്യമായി സിം നൽകുന്നത്.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതർ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസ് വിതരണം ചെയ്തു കഴിഞ്ഞു. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: BSNL offers free sim to NRIs who return from foreign countries