ഗാല്‍വന്‍ വാലിയില്‍ നിന്ന് ഇന്ത്യ-ചൈന സൈന്യം പിന്മാറി തുടങ്ങിയതായി സൂചന; ബഫര്‍ സോണുകള്‍ നിശ്ചയിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരു വിഭാഗങ്ങളും സൈന്യത്തെ പിനവലിച്ചതായി റിപ്പോര്‍ട്ട്. ഗാല്‍വന്‍ വാലിയില്‍ ജൂണ്‍ 15ന് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഒരു കിലോമീറ്ററോളം സൈന്യം പിന്‍വലിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിന് പിന്നാലെ കമാണ്ടര്‍ തലത്തില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാറ്റമെന്നാണ് സൂചന.

എന്നാല്‍, വാര്‍ത്തകളെ സൈന്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷ മേഖലയില്‍നിന്നും ചൈനീസ് സേന പിന്മാറിയത്. ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്. പട്രോള്‍ പോയിന്റുകളില്‍ നിന്ന് താത്കാലിക ടെന്റുകളും മറ്റ് നിര്‍മ്മിതികളും പൊളിച്ച് നീക്കിയിട്ടുണ്ടെന്നതാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണും നിശ്ചയിച്ചിട്ടുണ്ട്. ജൂണ്‍ 15ന് ഗാല്‍വാന്‍ വാലിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മിയും 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളും പറഞ്ഞിരുന്നെങ്കിലും ചൈന ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Content Highlight: Chinese, Indian troops pull back from clash site in Galwan, buffer zone made to prevent escalation