പ്യോങ്യാങ്: ഭരണകക്ഷി പാര്‍ട്ടിയുടെ 75-ാം ദിനാഘോഷ വേളയില്‍ വികാരഭരിതനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ മാപ്പ് പറയുന്നതിനൊപ്പമാണ് അദ്ദേഹം വികാരഭരിതനായത്. പ്രസംഗത്തിനിടെ കിം കണ്ണട മാറ്റി കണ്ണീര്‍ തുടക്കുന്നതായും വീഡിയോയില്‍ കാണാം.
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാനം ഉത്തരവാദിത്തം തന്നില്‍ നിക്ഷിപ്തമായിരുന്നെങ്കിലും ജനങ്ങളെ സംരക്ഷിക്കുന്നതില്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമല്ലെന്നും കിം പ്രസംഗത്തിനിടെ പറഞ്ഞു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നതായി കിം സൂചിപ്പിച്ചു.
വാര്‍ഷികത്തിന്റെ ഭാഗമായി ഉത്തര കൊറിയയില്‍ നടന്ന സൈനിക പരേഡില്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ജനങ്ങളോട് മാപ്പ് പറയുന്ന സന്ദര്‍ഭം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Kim Jong-un weeps as he begs for forgiveness for his failures during coronavirus pandemic