മൂന്നാം വയസിൽ ലെെംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി നടി ഫാത്തിമ സന ഷെയ്ഖ്

Actress Fatima Sana Shaikh Reveals She Was

മൂന്നാം വയസിൽ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച്  പറയുന്നതിനിടെയാണ് ചെറിയ പ്രായത്തിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. ലെെംഗിക അതിക്രമങ്ങൾ നേരിടുന്നവർ അത് പുറം ലോകത്തെ അറിയിക്കാൻ ഭയക്കുന്നു. അതിലൂടെ താൻ കളങ്കപ്പെട്ടതായി കരുതുന്ന എത്രയോ സ്ത്രീകളുണ്ട്. എന്നാൽ ഇപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തുറന്നുപറച്ചിലുകൾക്ക് പലരും മുതിരുന്നുണ്ട്. ഫാത്തിമ സന പറഞ്ഞു. അഞ്ച് വയസുള്ളപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ ഫാത്തിമ സന അത് തിരുത്തി മൂന്ന് വയസുള്ളപ്പോഴാണ് ലെെംഗികാതിക്രമത്തിന് ഇരയായതെന്ന് പറഞ്ഞു. ലിംഗവിവേചനം സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാകുമെന്നും ഫാത്തിമ സന വ്യക്തമാക്കി. 

ലെെംഗിക ബന്ധത്തിലൂടെ മാത്രമെ ജോലി ലഭിക്കു എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താൻ കണ്ടിട്ടുണ്ട്. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലരുടേയും താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കണം. അതിന് വഴങ്ങാത്തതിനാൽ ഒരുപാട് നല്ല സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഫാത്തിമ സന പറഞ്ഞു.  

സിനിമ മേഖലയിൽ മാത്രമല്ല ലിംഗവിവേചനം നിലനിൽക്കുന്നത്. നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇവിടെയുണ്ട്. താരം വ്യക്തമാക്കി. 1997ൽ ബാലതാരമായാണ് ഫാത്തിമ സന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അമീർ ഖാൻ നായകനായ ഇഷ്ക് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആമിർ ഖാൻ ചിത്രമായ ദംഗലിലാണ് ആദ്യമായി നായികയാകുന്നത്. അനുരാഗ് ബാസുവിൻ്റെ ലുഡോ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.  

content highlights: Actress Fatima Sana Shaikh Reveals She Was “Molested” As A 3-Year-Old