അസ്ട്ര സെനക്കയുമായി ചേർന്ന് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്ന കൊവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. നിലവിൽ വാക്സിന്റെ നാല് കോടി ഡോസുകളുടെ ഉദ്പാദനം പൂർത്തിയായി കഴിഞ്ഞു. പത്ത് കോടി ഡോസുകൾ ഡിസംബറോടെ തയ്യാറാകുമെന്നും അദാർ പൂനവാല വ്യക്തമാക്കി.
അവസാന ഘട്ട പരീക്ഷണങ്ങൾ അനുകൂലമായാൽ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കും. ഇന്ത്യൻ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കിട്ടിയാൽ ഡിസംബർ മാസത്തോടെ രാജ്യത്ത് വിതരണം ആരംഭിക്കാനാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സിഎംആർ) നൊപ്പം ചേർന്ന് ഇന്ത്യയിലെ 15 കേന്ദ്രങ്ങളിലായാണ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്.
Content Highlights; Serum Institute head said that the entire Covid vaccine prepared in the first phase will be used in India