പോലീസ് ആക്ട് ഭേദഗതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കെ സുരേന്ദ്രൻ

bjp approach to the high court against police act amendment

പോലീസ് ആക്ടിലെ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഭേദഗതി പൌരാവകാശത്തിന് മേലുള്ല കടന്നു കയറ്റമാണെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

സൈബർ ആക്രമണങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) ഭേദഗതി ചെയ്തത്. എന്നാൽ ഭേദഗതി വ്യക്തി സ്വാതന്ത്രത്തിലും മാധ്യമ സ്വാതന്ത്രലേക്കുമുള്ള കടന്നു കയറ്റമാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Content Highlights; bjp approach to the high court against police act amendment