കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ ബിജെപി; 100 പൊതുയോഗങ്ങളും 718 ജില്ലകളിൽ വാർത്താസമ്മേളനും സംഘടിപ്പിക്കും

BJP's plan to counter farm protests: 700+ press briefings, 100 meetings across India

കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് കർഷകർ അറിയിച്ചതോടെ രാജ്യമെമ്പാടും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. നിയമങ്ങളുടെ ഗുണങ്ങൾ വ്യക്തമാക്കികൊണ്ട് 700ലധികം വാർത്താസമ്മേളനങ്ങളും 100 വിശദീകരണയോഗങ്ങളുമാണ് ബിജെപി സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. കാർഷിക നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുമെന്ന് ബിജെപി അറിയിച്ചു. 

718 ജില്ലകളിൽ ബിജെപി നേതാക്കൾ കാർഷ്ക നിയമങ്ങളെ വിശദീകരിച്ച് വാർത്താസമ്മേളനം നടത്തും. വിവിധ സംസ്ഥാനങ്ങളിലായി വിശദീകരണയോഗത്തിനായി കിസാൻ സമ്മേളനങ്ങൾ നടത്തും. ഇവയുടെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ കർഷകർ സമീപിച്ചിതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം. ഭാരതീയ കിസാൻ യൂണിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

അതേസമയം കേന്ദ്ര സർക്കാർ കർഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും എത്രയും വേഗം പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തിൻ്റെ മറ്റിടങ്ങളിലേക്കും അത് പടരുമെന്നും എൻസിപി നേതാവ് ശരത് പവാർ പറഞ്ഞു. കർഷകരോട് ഹൃദശൂന്യ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 

content highlights: BJP’s plan to counter farm protests: 700+ press briefings, 100 meetings across India