കൊവിഡ് വാക്സിൻ വിതരണത്തിൽ മുന്നിലെത്തി ഇന്ത്യ. വാക്സിൻ വിതസിപ്പിക്കൽ, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് കുത്തിവെയ്പ്പ് യജ്ഞത്തിൽ നിർമായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്ന ഇന്ത്യയുടെ വാക്സിനുകൾ ആവശ്യപെട്ട് രമഗത്തെത്തിയിട്ടുള്ളത്. രാജ്യ ഭരണ കർത്താക്കൾ നേരിട്ടും കൊവിഡ് വാക്സിൻ വികസിപ്പിക്കുന്ന കമ്പനികൾക്ക് നേരിട്ടും ഓർഡർ നൽകുന്ന വിധത്തിലുമാണ് മറ്റ് രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്.
പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങൾ ബ്രസീൽ, മൊറോക്കോ, സൌദി അറേബ്യ, മ്യാൻമർ, ബംഗ്ലാദേശ്, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് വാക്സിൻ നൽകുന്നതിന് അയൽ രാജ്യങ്ങൾക്ക് ആദ്യം എന്ന രീതിയാകും ഇന്ത്യ പിന്തുടരുന്നത്.
നേപ്പാൾ 12 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപെട്ടിട്ടുള്ളത്. ഭൂട്ടാൻ പത്ത് ലക്ഷം കോവീഷീൽഡ് വാക്സിനുകളും ആവശ്യപെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിലേർപെട്ട് കഴിഞ്ഞു. മൂന്ന് കോടി കോവിഷീൽഡ് വാക്സിനാണ് മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് വാങ്ങാനൊരുങ്ങുന്നത്. ശ്രീലങ്കയും വാക്സിനു വേണ്ടി അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
മാലിദ്വീപും ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉദ്ധേശിക്കുന്നുണ്ട്. കൂടാതെ കൊവിഡ് വാക്സിൻ നൽകാനുള്ള സന്നദ്ധത ഇന്ത്യ അഫ്ഗാനിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൌത്ത് ആഫ്രിക്കയും ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉദ്ധേശിക്കുന്നുണ്ട്. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെകിന്റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.
Content Highlights; India likely to become the corona vaccine hub