ടിക് ടോക് ഉൾപ്പെടെ 59 ചെെനീസ് ആപ്പുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്തുന്നു

India to impose a permanent ban on 59 Chinese apps, including TikTok: Report

വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനും മറ്റ് ചെെനീസ് ആപ്ലിക്കേഷനുകൾക്കും സ്ഥിരമായി നിരോധനം ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.

ആദ്യം നിരോധനം ഏർപ്പെടുത്തിയപ്പോൾ സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാരിന് തൃപ്തിയില്ലെന്നും അതിനാൽ 69 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കാൻ പോവുകയാമെന്നും റിപ്പോർട്ടിൽ പറയുന്നു

കഴിഞ്ഞ ആഴ്ചയാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. ചെെനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡേറ്റാ സുരക്ഷയും പൌരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാനിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ചെെനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. 

content highlights: India to impose a permanent ban on 59 Chinese apps, including TikTok: Report