പ്ര​വാ​സി വ്യ​വ​സാ​യിയുടെ ആ​ത്മ​ഹ​ത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

covid 19, high court of kerala, lock down

ആ​ന്തൂരിൽ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഒാ​ഡി​റ്റോ​റി​യ​ത്തി​ന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മർദങ്ങളാണോ അനുമതി നിഷേധിക്കാൻ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈകോടതി പരിശോധിക്കുക. നിർമാണം പൂർത്തിയാക്കിയ ഒാ​ഡി​റ്റോ​റി​യ​ത്തി​ന് അനുമതി നിഷേധിച്ചത് നിയമപരമായി പരിശോധിക്കണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നടപടി.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഒാ​ഡി​റ്റോ​റി​യ​ത്തി​ന്​ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന​ത്​ വൈ​കി​യ​തി​ൽ മ​നം​നൊ​ന്താണ്​ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്​​തത്. പാ​ർ​ഥാ ബി​ൽ​ഡേ​ഴ്​​സ്​ എം.​ഡി​യും നൈ​ജീ​രി​യ​യി​ൽ പ്ര​വാ​സി​യു​മാ​യ ചി​റ​ക്ക​ൽ അ​ര​യ​മ്പേ​ത്ത് സ​ര​സ്വ​തി വി​ലാ​സം യു.​പി സ്കൂ​ളി​ന് സ​മീ​പം പാ​റ​യി​ൽ ഹൗ​സി​ൽ സാ​ജ​നാ​ണ്​ (48) കഴിഞ്ഞ ചൊ​വ്വാ​ഴ്​​ച തൂ​ങ്ങി ​മ​രി​ച്ച​ത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​രെ സംസ്ഥാന സ​ർ​ക്കാ​ർ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിരുന്നു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഗി​രീ​ഷ്, അ​സി​സ്റ്റന്‍റ് എ​ൻ​ജി​നീ​യ​ർ കെ. ​ക​േ​ല​ഷ്, ഫ​സ്​​റ്റ്​ ഗ്രേ​ഡ്​ ഒാ​വ​ർ​സി​യ​ർ​മാ​രാ​യ ടി. ​അ​ഗ​സ്​​റ്റി​ൻ, ബി. ​സു​ധീ​ർ എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ​ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ബ​ക്ക​ള​ത്ത്​ സാ​ജ​ൻ 15 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ​ നി​ന്ന്​ ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ലു മാ​സ​മാ​യി നി​ര​ന്ത​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ സാ​ജ​ൻ മ​നഃ​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ ​ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും മു​ട​ക്കി​യാ​ണ്​ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ​ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​ർ നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച്​ ഏ​താ​നും മാ​സം മു​മ്പ്​ ന​ഗ​ര​സ​ഭ ​നോ​ട്ടീ​സ്​ ന​ൽ​കി. തു​ട​ർ​ന്ന്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ അ​പാ​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​ക്കു​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ഗ​ര​സ​ഭ ന​ൽ​കി​യി​ല്ല. ന​ഗ​ര​സ​ഭ​ക്ക്​ ന​ൽ​കി​യ പ്ലാ​ൻ പ്ര​കാ​ര​മ​ല്ല നി​ർ​മാ​ണം എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​വ നി​ഷേ​ധി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.