Home Tags Corona virus

Tag: corona virus

കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ 69കാരന്‍ മരിച്ചു

കൊച്ചി: കൊറോണ ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതനായി ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് ഇയാള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി

മൈസൂരു: കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദ്ധത്തിന് കര്‍ണാടക സര്‍ക്കാര്‍ വഴങ്ങരുതെന്നാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി...

കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യര്‍ത്ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മൂന്നു...

കൊവിഡ്-19: യുഎസില്‍ 2.2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് അംഗീകാരം

ന്യൂയോര്‍ക്ക്: യുഎസില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നതോടെ, കൊറോണ വൈറസ് പ്രതിരോധത്തിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ദിവസവും ആയിരക്കണക്കിനാളുകളാണ് രോഗബാധിതരാകുന്നത്. 2.2 ട്രില്യന്‍ ഡോളറിന്റെ...

പാലക്കാട് ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചു; റൂട്ട് മാപ്പ് തയാറാക്കുന്നതില്‍ ആശങ്ക

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ വലിയ ആശങ്ക. രോഗത്തിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ഇതില്‍ തെളിയുന്നത്. ദുബായില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിന്...

ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പാര്‍ലെ ജി

ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ നല്‍കാനൊരുങ്ങി പാര്‍ലെ ജി. നമുക്ക് ഒന്നിച്ച് പോരാടാം എന്ന വാചകത്തില്‍ ട്വിറ്ററിലൂടെയാണ് പാര്‍ലെ ജി...

തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. സി വിജയബാസ്‌കര്‍. ഇതോടെ തമിഴ്നാട്ടില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും ചെന്നൈയില്‍...

കൊവിഡ്-19: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2021 സെന്‍സസിന്റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. സെന്‍സസ് ഇന്ത്യ 2021...

ഒരു കിലോ അരിക്ക് മൂന്ന് രൂപ, ഗോതമ്പിന് രണ്ടു രൂപ; 80 കോടി ജനങ്ങള്‍ക്ക്...

ന്യൂഡല്‍ഹി: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 80...

ഇന്നത്തെ ഫലങ്ങള്‍ കാസര്‍ഗോഡിന് നിര്‍ണായകം; സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് ഇന്നറിയാം

കാസര്‍ഗോഡ്: കൊറോണ വൈറസ് സംശയിക്കുന്ന 75 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കുന്നതോടെ കാസര്‍ഗോഡ് സമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതില്‍ തീരുമാനമറിയാം. ഇന്നത്തെ ഫലങ്ങള്‍ കാസര്‍ഗോഡിനെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കളക്ടര്‍ ഡി. സജിത്...
- Advertisement