നടൻ വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണ്, കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാർ; എസ്.എ ചന്ദ്രശേഖർ

There are criminals around Vijay, says S A Chandrasekhar

രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ രംഗത്ത്. മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി റജിസ്ട്രേഷൻ നടത്തിയത്. അതിനെതിരെ കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയുടെ പേരിലാണ് വന്നതെങ്കിലും അത് അവൻ എഴുതിയതല്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം എസ്.എ ചന്ദ്രശേഖരൻ്റെ നീക്കത്തെ തള്ളി അദ്ദേഹത്തിൻ്റെ ഭാര്യ ശോഭ രംഗത്തുവന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചതെന്ന് അവർ വെളിപ്പെടുത്തി. രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിൻ്റെ പേരിൽ വിജയും പിതാവും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 5 വർഷമായി ഇവർ പരസ്പരം സംസാരിച്ചിട്ടില്ലെന്നും വിജയുടെ അമ്മ ശോഭ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാൽ തനിക്ക് ഈ രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് വിജയ് രംഗത്തുവന്നിരുന്നു. 

content highlights: There are criminals around Vijay, says S A Chandrasekhar