ലഡാക്കിലെ ഇന്ത്യൻ സെെനികർക്കെതിരെ ചെെനീസ് സെെനികർ ലേസർ ആയുധങ്ങൾ പ്രയോഗിച്ചെന്ന് ചെെനീസ് വിദഗ്ധൻ്റെ വെളിപ്പെടുത്തൽ. ലഡാക്കിലെ സംഘർഷത്തിനിടെ ഇന്ത്യൻ സെെനികർ മാരകമായ ലേസർ ആയുധങ്ങൾ ഉപയോഗിച്ചിരുന്നുവെന്നാണ് സ്കൂൾ ഒഫ് ഇൻ്റർനാഷണൽ റിലേഷൻസ് ഓഫ് ഡെപ്യൂട്ടി ഡീൻ ജിൻ കാൻറോങ് പറയുന്നത്. നവംബർ 11ന് സംപ്രേഷണം ചെയ്ത ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#CCP expert, Prof #JinCanrong, Dean of the School of International Studies, #Renmin University of #China, revealed on Nov. 11, 2020, in a TV program that the #PLA used directed-energy weapon (#MicrowaveWeapons) to attack #Indian soldiers at #Pangong Lake area.#IndiaChinaFaceOff pic.twitter.com/1cyE66Ni8S
— Jennifer Zeng 曾錚 (@jenniferatntd) November 15, 2020
ഇന്ത്യൻ സെെനികർ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങൾ പിടിച്ചെടുത്തപ്പോൾ പ്രതിരോധിക്കാൻ വേണ്ടി ഉയർന്ന ഊർജ്ജമുള്ള നൂതന മെെക്രോവേവ് ആയുധങ്ങൾ ചെെന ഉപയോഗിച്ചുവെന്നാണ് കാൻറോങ് വിഡിയോയിൽ പറയുന്നത്. ലേസർ ആയുധങ്ങൾ ഉപയോഗിച്ച് വൻ ആക്രമണം നടത്തിയെന്നും ഇത് ഇന്ത്യൻ സെെനികർ പിടിച്ചടക്കിയ സ്ഥാനങ്ങളിൽ നിന്ന് വേഗത്തിൽ പിൻമാറാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ചെെനീസ് സേന പരമ്പരാഗത ആയുധങ്ങൾ പ്രയോഗിച്ചു എന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. നിലവിൽ ചെെനയുടെ യുദ്ധക്കപ്പലുകളിൽ മെെക്രോവേവ് ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിൻ്റെ സെെനത്തിന് നേരെ ഇത്തരം ലേസർ ആയുധങ്ങൾ ചെെന ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
content highlights: China used microwave weapons against the Indian Army in Ladakh: Report