റിലീസിന് ഒരു ദിവസം മുൻപ് മാസ്റ്റർ സിനിമ ചോർന്നു; മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്ന് സംവിധായകൻ

Scenes from Master leaked ahead of release, the team takes swift action

ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ ചോർന്നു. വിതരണക്കാർക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് ചിത്രം ചോർന്നതെന്നാണ് സംശയം. ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്റ്ററിൻ്റെ സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രം ചോർത്ത വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിൻ്റെ ചോർന്ന രംഗങ്ങൾ ആർക്കെങ്കിലും ലഭിച്ചാൽ അവ ഷെയർ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വിറ്ററിലൂടെ അറിയിച്ചു

മാസ്റ്റർ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വർഷത്തെ നീണ്ട കഷ്ടപാടിന് ഒടുവിലാണ്. പ്രേഷകർ തിയറ്ററിൽ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചിത്രങ്ങൾ ചോർന്ന വീഡിയോ ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിച്ചാൽ ദയവായി അത് ഷെയർ ചെയ്യരുത്. എല്ലാവർക്കും നന്ദി. ഒരു ദിവസം കൂടി കഴിഞ്ഞാൽ മാസ്റ്റർ നിങ്ങളുടേതായിരിക്കും. ലോകെഷ് കനകരാജ് പറഞ്ഞു.  

ചിത്രത്തിൻ്റെ നിർമാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ block@piracy.com. എന്ന അക്കൗണ്ടിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 130 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിൽ വിജയ്‌യും വിജയ് സേതുപതിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

content highlights: Scenes from Master leaked ahead of release, the team takes swift action