Tag: Kerala
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ 49 ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ
നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഏഴ് ഡോക്ടര്‍മാരും 16 നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവർ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിലെ...
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് രോഗമുക്തി; രണ്ട് പേർക്ക് മാത്രം കൊവിഡ്
സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ ഒരോരുത്തർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാലു പേർക്ക് രോഗം മാറി. പാലക്കാട് –4, കൊല്ലം –3,...
കൊവിഡ്; പാലക്കാട് അഞ്ച് പേർക്ക് രോഗമുക്തി ലഭിച്ചതായി ഡിഎംഒ
പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിതരായ അഞ്ച് പേർക്ക് രോഗം ഭേദമായതായി ഡി.എം.ഒ അറിയിച്ചു. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച യുപി(18)...
കൊവിഡ് വ്യാപനം; കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ...
ഒരാനയെ വച്ച് തൃശ്ശൂർ പൂരം നടത്താൻ അനുമതി വേണമെന്ന ആവശ്യം കളക്ടർ തളളി
തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിൻ്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്. ഒരാനയെ...
സാലറി ചലഞ്ച്; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ഓര്‍ഡിനന്‍സിന് അംഗീകാരം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തിന് നിയമ പരിരക്ഷ ഉറപ്പാക്കാനാണ്...
സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം.
തീരുമാനം ഉണ്ടായാല്‍...
‘തുപ്പല്ലേ തോറ്റു പോകും’, കേരളം ബ്രേക്ക് ദ ചെയിനിന്റെ രണ്ടാം ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഫലം കണ്ട ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുപ്പല്ലേ തോറ്റു പോകും' എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊല്ലത്തുള്ള അഞ്ചു...
ട്രഷറികളില്‍ ക്രമീകരണം; മെയ് നാലു മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തിന് മേയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍...