Tag: covid 19
കൊവിഡ് 19: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 54 ലക്ഷമായി; 24 മണിക്കൂറില്‍ 1,00,000...
ജനീവ: ആഗോള തലത്തില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 1,00,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് ഇതുവരെ 54,04,512 പേര്‍ക്കാണ്...
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 646 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതര്‍ 17,728
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 646 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 17,728 ആയി....
സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ലെന്നും അദ്ദേഹം പറഞ്ഞു.
കടകളിലും ചന്തകളിലും...
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍,...
ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മിന്നല്‍പരിശോധന; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ പൊലീസ് മിന്നല്‍...
ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്റെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന ആരോപണവുമായി മകന്‍
ന്യൂഡല്‍ഹി: മലയാളി നഴ്‌സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.പിമാരും എം.എല്‍.എമാരും സജീവമാകണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ എം.പിമാരും എം.എല്‍.എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദേശം.
ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഫലമുണ്ടാകും. ക്വാറന്റീന്‍...
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 80 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20 പൊലീസുകാർ ഇതുവരെ കൊവിഡ്...
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1,889 ആയി. രണ്ട് പൊലീസുകാർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം...
രാജ്യത്ത് 24 മണിക്കൂറിനിടെ 6,535 കേസുകള്‍; കൊവിഡ് ബാധിതർ 1,45,380 ആയി
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇന്നലെ മാത്രം 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,167 പേരാണ്...
നേപ്പാളിൽ കൊവിഡ് എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
നേപ്പാളില്‍ കൊവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്നും ശരിയായ രീതിയിലുള്ള പരിശോധനകള്‍ കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യക്കാരാണ്...