Tag: high court
അരൂജ സ്കൂൾ വിഷയത്തിൽ സിബിഎസ്ഇക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി
സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ച് വച്ചതിനെ തുടർന്ന് കൊച്ചി അരൂജ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇക്ക് കോടതിയുടെ വിമർശനം. അംഗീകരമില്ലാത്ത സ്കൂളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും...
കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
കലാലയ പ്രവർത്തനങ്ങളെ തടസ്സപെടുത്തുന്ന രീതിയിലുള്ള പഠിപ്പ് മുടക്ക്, മാർച്ച് തുടങ്ങിയവയെല്ലാം സ്കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സമരത്തിനും പഠിപ്പുമുടക്കിനുമായി ആരെയും പ്രേരിപ്പിക്കുവാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകി.
ഘരാവോ, പഠിപ്പുമുടക്കൽ,...
സിഎജി റിപ്പോർട്ട്; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.
എസ്എപി ക്യാമ്പിലെ 25 തോക്കുകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ...
2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തരുത്; ഹെെക്കോടതി
2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത...
സർക്കാർ അനുവാദം ഇല്ലാതെ സ്കൂളുകളിൽ നടത്തുന്ന മതപഠനത്തിന് ഹൈക്കോടതിയുടെ വിലക്ക്
സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. സർക്കാരിൻറെ അനുവാദമില്ലാതെ സ്വകാര്യ സ്കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം ഹിദായ എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ...
ജെഎൻയു വിദ്യാർത്ഥികൾക്ക് ആശ്വാസമായി കോടതി വിധി
ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വിലവർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹെെക്കോടതി. പഴയ ഫീസ് ഘടനയിൽ ജെ.എന്‍.യുവില്‍ രജിസ്ട്രേഷൻ നടത്താനാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് രാജീവ് സക്ദഹാറിന്റെ ബെഞ്ചാണ്...
കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി
കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി. പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറാൻ നടപടി എടുക്കാത്തതിനെതിരെയുളള കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം പളളി കെെമാറണമെന്ന ഉത്തവിൽ...
പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി
പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിച്ചു. എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാറാണ്...
എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ്...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; നടപടികൾ ഹെെക്കോടതി ഇന്ന് അവസാനിപ്പിക്കും
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ...